Today: 07 Sep 2024 GMT   Tell Your Friend
Advertisements
ട്രംപ് പ്രസിഡന്റായാല്‍ മസ്ക് ഉപദേഷ്ടാവായേക്കും
Photo #1 - America - Otta Nottathil - trump_musk_us_election
ന്യൂയോര്‍ക്ക്: ആകാശത്തിനു താഴെയും മുകളിലുമുള്ള സകലകാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയണമെന്നു നിര്‍ബന്ധമുള്ള ആളാണ് ഇലോണ്‍ മസ്ക്. സ്വാഭാവികമായും ഡോണള്‍ഡ് ട്രംപിനു പറ്റിയ പങ്കാളി. അതുകൊണ്ടുതന്നെ, ട്രംപ് യുഎസ് പ്രസിഡന്റായാല്‍ മസ്കിനെ അദ്ദേഹത്തിന്റെ ഉപദേശകനായി നിയമിക്കുന്ന വാര്‍ത്ത സത്യമാണോ ട്രോളാണോ എന്നു പോലും സംശയിക്കേണ്ട അവസ്ഥ.

എന്നാല്‍, ഒരു നയതന്ത്ര പ്രതിനിധിയെ പോലെ ലോകത്തെ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, വ്യാവസായിക രംഗത്തെ നേതാക്കളുമായി നിരന്തര കൂടിക്കാഴ്ചകള്‍ നടത്തുന്ന വ്യക്തിയായാണ് മസ്കിനെ ട്രംപ് കാണുന്നതത്രെ. ഉപദേശകനായാല്‍ മസ്കിന്റെ പവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയമാനം കൈവരും. ഭാവിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായും പരിഗണിക്കപ്പെടാം.

മസ്കിനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവാക്കുന്ന കാര്യത്തില്‍ മസ്കും ട്രംപും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചില്‍ ഇവര്‍ നേരില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കുടിയേറ്റം ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്തായി ഇത്തരം വിഷയങ്ങളില്‍ മസ്ക് എക്സ് പോസ്ററുകളും പങ്കുവെച്ചിരുന്നു.

ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും പ്രചാരണത്തിനു സംഭാവന നല്‍കില്ലെന്ന് മസ്ക് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് തന്റെ സഖ്യത്തിലുള്ള സമ്പന്നരും ശക്തരുമായ ആളുകളെ പിന്തിരിപ്പിക്കാന്‍ ട്രംപിനൊപ്പം ചേര്‍ന്ന് മസ്ക് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പോരടിച്ചിരുന്നവരാണ് മസ്കും ട്രംപും.

നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പില്‍ മസ്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2017 ല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറിയതിനെ തുടര്‍ന്ന് മസ്ക് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെട്ടതിനെതിരെ പ്രതികരിച്ച വ്യക്തിയാണ് മസ്ക്. പിന്നീട് ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം മസ്ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിരുന്നു.
- dated 02 Jun 2024


Comments:
Keywords: America - Otta Nottathil - trump_musk_us_election America - Otta Nottathil - trump_musk_us_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us